Saturday, October 30, 2010

ഓഹരി വിപണിയിലെ പന്നികളും കോഴികളും

ഓഹരി വിപണിയിലെ ചലനങ്ങളെ സൂചിപ്പിക്കാനുപയോഗിക്കുന്ന കരടികളെ കുറിച്ചും കാളകളെ കുറിച്ചും അറിയാത്തവരുണ്ടാവില്ല. കരടികളുടെ കാലമായിരുന്നല്ലോ കഴിഞ്ഞ ഏതാനും ചില മാസങ്ങള്‍. ഓഹരി വിപണിയിലെ ഊഹ കച്ചവടക്കാരെ ക്കുറിച്ച്  ഉപയോഗിക്കാറുള്ള ചില പ്രയോഗങ്ങളാണിവ.


വില ഉയരുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങി കൂട്ടുന്ന ചിലരുണ്ട്. ഇങ്ങനെ വര്‍ധിച്ച അളവില്‍ ഓഹരികള്‍ വാങ്ങുന്നത് അവയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും അത് ഓഹരി വില കൂടുന്നതിനിടയാകുകഴും ചെയ്യും, ഈ പ്രവണതയെയാണ് കാള എന്ന് വിശേഷിപ്പിക്കുന്നത്. അതേ പോലെത്തന്നെ വില കുറയുമെന്ന ഭയം കാരണം ഓഹരിയുടമകള്‍ തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വലിയ തോതില്‍ വില്‍ക്കുമ്പോള്‍ അത് ഓഹരി വില കുറക്കാനും ഇടയാക്കും ഈ പ്രവണത കരടി എന്ന പേരിലാണ് അറിയപ്പെടുന്നത്


പന്നികളും കോഴികളും


എന്നാല്‍   കരടികളെയും കാളകളെയും കൂടാതെ വേറെയും ചിലരുണ്ട് അവരാണ് കോഴികളും പന്നികളും. ഈ പ്രയോഗങ്ങള്‍ വ്യാപകമായി ഉപയോഗിക്കപെടാത്തതിനാല്‍ പലരും കേട്ടിട്ടുണ്ടാവില്ല. ഓഹരി വിലയില്‍ ചെറിയ മുന്നറ്റം ഉണ്ടാവുമ്പോയേക്കും തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന വ്യക്തികളുണ്ട്. പെട്ടെന്ന് വില താഴ്ന്നു നഷ്ട്ടം സംഭവിക്കുമോ എന്നതായിരിക്കും ഇതിനു കാരണം. ഇത്തരം ആളുകളെയാണ് കോഴികള്‍ എന്ന് പറയുന്നതു. തീറ്റ തേടി നടക്കുന്ന കോഴികള്‍ വല്ല കീടങ്ങളെയും കിട്ടിയാല്‍ ഒന്ന് കൊത്തി അത് പൂര്‍ണമാക്കുന്നതിനു മുമ്പ് പേടിച്ചോടാറുണ്ട്. ഇത് പോലെ തന്നെയാണല്ലോ ഓഹരി വിപണിയിലെ കോഴികളും


എടുത്തു  ചാട്ടക്കാരെയാണ് പന്നികള്‍ എന്ന് പറയുന്നത്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളൊന്നും പരിഗണിക്കാതെ ലാഭം എന്ന ചിന്ത മാത്രം വച്ച് എടുത്തു ചാടുന്ന വിഭാഗമാണിവര്‍. നഷ്ട്ട സാധ്യതകളെ കുറിച്ചൊന്നും വിലയിരുത്താത്ത ഇവര്‍ കുറച്ചു കാലം കൊണ്ട് കൂടുതല്‍ ലാഭം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നു. ഇത്തരക്കാരെയാണ് പന്നികള്‍ എന്ന് പറയുന്നത്
Related Posts Plugin for WordPress, Blogger...