Saturday, October 30, 2010

ഓഹരി വിപണിയിലെ പന്നികളും കോഴികളും

ഓഹരി വിപണിയിലെ ചലനങ്ങളെ സൂചിപ്പിക്കാനുപയോഗിക്കുന്ന കരടികളെ കുറിച്ചും കാളകളെ കുറിച്ചും അറിയാത്തവരുണ്ടാവില്ല. കരടികളുടെ കാലമായിരുന്നല്ലോ കഴിഞ്ഞ ഏതാനും ചില മാസങ്ങള്‍. ഓഹരി വിപണിയിലെ ഊഹ കച്ചവടക്കാരെ ക്കുറിച്ച്  ഉപയോഗിക്കാറുള്ള ചില പ്രയോഗങ്ങളാണിവ.


വില ഉയരുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങി കൂട്ടുന്ന ചിലരുണ്ട്. ഇങ്ങനെ വര്‍ധിച്ച അളവില്‍ ഓഹരികള്‍ വാങ്ങുന്നത് അവയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും അത് ഓഹരി വില കൂടുന്നതിനിടയാകുകഴും ചെയ്യും, ഈ പ്രവണതയെയാണ് കാള എന്ന് വിശേഷിപ്പിക്കുന്നത്. അതേ പോലെത്തന്നെ വില കുറയുമെന്ന ഭയം കാരണം ഓഹരിയുടമകള്‍ തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വലിയ തോതില്‍ വില്‍ക്കുമ്പോള്‍ അത് ഓഹരി വില കുറക്കാനും ഇടയാക്കും ഈ പ്രവണത കരടി എന്ന പേരിലാണ് അറിയപ്പെടുന്നത്


പന്നികളും കോഴികളും


എന്നാല്‍   കരടികളെയും കാളകളെയും കൂടാതെ വേറെയും ചിലരുണ്ട് അവരാണ് കോഴികളും പന്നികളും. ഈ പ്രയോഗങ്ങള്‍ വ്യാപകമായി ഉപയോഗിക്കപെടാത്തതിനാല്‍ പലരും കേട്ടിട്ടുണ്ടാവില്ല. ഓഹരി വിലയില്‍ ചെറിയ മുന്നറ്റം ഉണ്ടാവുമ്പോയേക്കും തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന വ്യക്തികളുണ്ട്. പെട്ടെന്ന് വില താഴ്ന്നു നഷ്ട്ടം സംഭവിക്കുമോ എന്നതായിരിക്കും ഇതിനു കാരണം. ഇത്തരം ആളുകളെയാണ് കോഴികള്‍ എന്ന് പറയുന്നതു. തീറ്റ തേടി നടക്കുന്ന കോഴികള്‍ വല്ല കീടങ്ങളെയും കിട്ടിയാല്‍ ഒന്ന് കൊത്തി അത് പൂര്‍ണമാക്കുന്നതിനു മുമ്പ് പേടിച്ചോടാറുണ്ട്. ഇത് പോലെ തന്നെയാണല്ലോ ഓഹരി വിപണിയിലെ കോഴികളും


എടുത്തു  ചാട്ടക്കാരെയാണ് പന്നികള്‍ എന്ന് പറയുന്നത്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളൊന്നും പരിഗണിക്കാതെ ലാഭം എന്ന ചിന്ത മാത്രം വച്ച് എടുത്തു ചാടുന്ന വിഭാഗമാണിവര്‍. നഷ്ട്ട സാധ്യതകളെ കുറിച്ചൊന്നും വിലയിരുത്താത്ത ഇവര്‍ കുറച്ചു കാലം കൊണ്ട് കൂടുതല്‍ ലാഭം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നു. ഇത്തരക്കാരെയാണ് പന്നികള്‍ എന്ന് പറയുന്നത്

Tuesday, April 6, 2010

ഓഫ്‌ലൈന്‍ ‍ബ്ലോഗ്‌ എഡിറ്ററുകള്‍

ബ്ലോഗ്‌ എന്നാ മാധ്യമം ഇന്ന് ഏറെ ജന ശ്രദ്ദ ആകര്‍ഷിച്ചു  കൊണ്ടിരിക്കയാണ്. ആത്മ പ്രകാശനത്തിനു വേണ്ടിയും, ഡിസ്കഷന്‍ ഫോറങ്ങളായും, മാര്‍ക്കറ്റിംഗ് ടൂളായുമൊക്കെ ബ്ലോഗിങ്ങ് ഉപയോഗിച്ച് വരുന്നു. ഇന്ടരാക്ടീവ് രീതിയിലായതിനാല്‍ ഉപകാര പ്രദമായ ബ്ലോഗുകള്‍ മിക്കവയും സജീവമായിരിക്കും. മിക്ക ബ്ലോഗര്‍മാരും  ഓണ്‍ലൈന്‍ എഡിറ്ററുകള്‍ ഉപയോഗിച്ചായിരിക്കും ബ്ലോഗ്‌ ചെയ്യുന്നത്. windows-live-writerഇന്റര്‍നെറ്റ്‌ കണക്ഷന്‍ സ്ലോ ആണെങ്കില്‍ ഫോട്ടോയും വീഡിയോയുമൊക്കെ ചേര്‍ക്കാന്‍ ബുദ്ദിമുട്ടായിരിക്കും.
അതിനൊരു പരിഹാരമാണ് ഓഫ്‌ലൈന്‍ എഡിറ്ററുകള്‍. കണ്ടന്‍റ് തയ്യാറാക്കിയ ശേഷം ആഡ് ചെയ്‌താല്‍ മതിയാകും. വിന്‍ഡോസ്‌ ലൈവ് റൈറ്റര്‍ ഒഫ്ഫ്ലിനെ ബ്ലോഗ്‌ എടിററരുകളുടെ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണ്. http://download.live.com/writer  ഈ ലിങ്കില്‍ നിന്ന് ലൈവ് എഡിറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഓണ്‍ലൈന്‍ എഡിറ്ററുകളില്‍  ലഭ്യമായ മിക്ക പോസ്റ്റിങ്ങ്‌ ഓപ്ഷനുകളും ലൈവ് റൈറ്ററുകളിലും ലഭ്യമാണ്. ഓണ്‍ലൈന്‍ എടിറ്ററുകളില്‍ ലഭ്യമായ എല്ലാ സേവനങ്ങളും ലഭിക്കില്ലെങ്കിലും,പോസ്റ്റിങ്ങ് ഒപ്ഷനുകളുടെ കാര്യത്തില്‍ ഒരു പക്ഷെ ഓണ്‍ലൈന്‍ എഡിറ്ററുകളെക്കാള്‍ മികച്ചതാണ് ലൈവ് എഡിറ്റര്‍. നിങ്ങള്‍ക്ക് ഡ്രാഫ്റ്റ്‌ ആയി സെയ്വ്‌ ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്. ആവശ്യമുള്ളപ്പോള്‍ പബ്ലിഷ് ചെയ്‌താല്‍ മതിയാകും.
മറ്റൊരു ഓഫ്‌ലൈന്‍ ബ്ലോഗ്‌ എഡിറ്ററാണ്‌ wblogger.  ഇതിന്‍റെ പ്രത്യോകത നിങ്ങള്‍ക്കിത് USB ഡ്രൈവിലും പ്രവര്‍ത്തിപ്പിക്കാനാവുമെന്നതാണ്. http://www.wbloggar.com ഈ വെബ്‌സൈറ്റില്‍ നിന്ന് നിങ്ങള്‍ക്ക് wblogger ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Friday, April 2, 2010

ഇന്ത്യന്‍ കോടീശ്വരന്മാര്‍ പിശുക്കന്മാരോ?

ഫോര്‍ബ്സ് മാസിക ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പേര് പ്രസിദ്ദീകരിച്ചപ്പോള്‍ അതില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ രണ്ടു പേര്‍ ഇന്ത്യക്കാരായിരുന്നു. മുന്‍ കാലങ്ങലെക്കള്‍ ക്രമാധീതമായ അളവില്‍ കോടീശ്വരന്മാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണത്രേ. എന്നാല്‍ Bain&Co എന്ന കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തിയ പഠനങ്ങള്‍ പറയുന്നത് അവരില്‍ മിക്കവാറും തങ്ങളുടെ പണം മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ മടിയുള്ളവരാണെന്നാണ്.


ലോകത്ത് കോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണത്രേ. സമ്പത്ത് ഏറെ കുന്നു കൂടുന്നുണ്ടെങ്കിലും അവ മറ്റുളവര്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ ഇന്ത്യയിലെ കോടീശ്വരന്മാര്‍ മടിക്കുകയാണത്രേ .


ചില കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 2009 ല്‍ ചിലവഴിക്കപ്പെട്ട ദാനധര്‍മങ്ങളുടെ മൊത്തം തുക 33750 കോടി രൂപയാണ്. ബ്രയാന്‍&കോ യുടെ കണക്കുകള്‍ പ്രകാരം ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 0.9 ശതമാനമാണ്. ഇത് ചൈനയുടെയും(0.1%), ബ്രസീലിന്റെയും(0.3%)  ശരാശരിയേക്കാള്‍ കൂടുതാലാണെങ്കിലും അമേരിക്ക(2.2), ബ്രിട്ടന്‍(1.3) എന്നിവരുടെതിനേക്കാള്‍ കുറവാണ്.


ഏതാണ്ട് അമ്പതു കോടിയോളം വരുന്ന ഇന്ത്യയിലെ ജനങ്ങളുടെ ദിവസ വരുമാനം ഏതാണ്ട് 1.25 ഡോളര്‍ മാത്രമാണ്. അത് കൊണ്ട് തന്നെ ഇന്ത്യയിലെ കോടീശ്വരന്മാര്‍ കുറെ കൂടി എ=ഉദാരമതികളാകണമെന്ന് ബ്രയന്‍&കോ പാര്‍ട്ണര്‍ അര്‍പ്പന്‍ ശേത്ത് പറയുന്നു.


ഇവരുടെ കണക്കുകള്‍ പ്രകാരം മൊത്തം അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ മൊത്തം സംഭാവനകളുടെ 75 ശതമാനവും ലഭിക്കുന്നത് കോര്‍പ്പറേറ്റുകളില്‍നിന്നും വ്യക്തികളില്‍  നിന്നുമാണ്. അതെ സമയം ഇന്ത്യയില്‍ കോര്‍പ്പറേറ്റുകളില്‍  നിന്നും വ്യക്തികളില്‍ നിന്നും  ലഭിക്കുന്നത് ആകെയുള്ളതിന്റെ പത്തു ശതമാനം മാത്രമാണ്. വിദേശ രാജ്യങ്ങളില്‍ വാറന്‍ ബഫറ്റ്, ബില്‍ ഗേറ്റ്സ്‌ തുടങ്ങിയ ലോക കോടീശ്വരന്മാര്‍ തങ്ങളുടെ സമ്പത്തിന്‍റെ ഭൂരിഭാഗവും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുക്കുമ്പോള്‍, ഇന്ത്യന്‍ കൊടീശ്വരന്മാര്‍ക്ക് മതിയായില്ലെന്നു തോന്നുന്നു. എന്നാല്‍ തന്നെയും അസിം പ്രേംജി, സുനില്‍ മിത്തല്‍, വിനീത് നായര്‍ തുടങ്ങിയ കോടീശ്വരന്മാര്‍ ചില ശുഭ സൂചനകളൊക്കെ നല്‍കുന്നുണ്ട്

Sunday, March 28, 2010

വരുന്നൂ ആഡം........ഐ-പാഡിനെ വെല്ലാന്‍

ടെക്നോളജി  ബ്ലോഗുകളില്‍ സമീപകാലത്ത് ചൂടുള്ള ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് നോഷന്‍ ഇങ്കിന്റെ ടാബ്ലെറ്റ്‌ പി.സി യായ ആഡം. പ്രത്യോകതകളിലും, സവിശേഷതകളിലും ഐ-പാഡിനെ പോലുള്ള എതിരാളികളെക്കാള്‍ ഏറെ മികവുറ്റതാണ് ആഡം. ആഡം ജൂണ്‍-ജൂലൈ മാസങ്ങളില്‍ ലോഞ്ച് ചെയ്യുമെന്ന് നിര്‍മാതാക്കളായ നോഷന്‍ ഇങ്ക് പറയുന്നു. ലാസ്‌വെഗാസ് കാന്‍സ്യുമാര്‍ ഇലെക്ട്രോനിക്‌ ഷോയിലും, ബാര്‍സിലോനയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലും ആഡം ഏറെ ശ്രദ്ദ പിടിച്ചു പറ്റിയിരുന്നു. ഫോട്ടോഗ്രാഫി, വീഡിയോ പ്ലേബാക്ക്, ചാറ്റിംഗ്, ഇ-ബുക്ക്‌ റീഡിംഗ്, ജി.പി.എസ് നാവിഗാഷന്‍  തുടങ്ങിയ ആവശ്യങ്ങല്‍ക്കെല്ലാം യോജിച്ച തികഞ്ഞ ഒരു ഓള്‍റൌണ്ടര്‍ ആണിവന്‍


സാധാരണ ഡിസ്പ്ലേകളില്‍ നിന്ന് വ്യത്യസ്തമായി ഊര്‍ജ ഉപഭോഗം തീരെ കുറഞ്ഞ പിക്സല്‍ ക്യു ഐ ഡിസ്പ്ലെ ആണ് ആഡത്തില്‍ ഉപയോഗിക്കുന്നത്. 0.2 W വൈദ്യുതി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്, അതായത് സാധാരണ ഡിസ്പ്ലേകളുടെ പത്തിലൊന്ന് മാത്രം. ഫുള്‍ കളര്‍, സെമി കളര്‍, ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ എന്നിങ്ങനെ ഉപയോക്താവിന്‍റെ ഇഷ്ട്ടത്തിനനുസരിച്ചു മാറ്റാവുന്ന മൂന്നു തരം ഡിസ്പ്ലേകളാണ്  ഇതിനുള്ളത്. ഇവ പരസ്പ്പരം മാറ്റുന്നത് ഒരു ഹാര്‍ഡ്‌ വെയര്‍ സ്വിച്ചിലൂടെയാണ്.


180 ഡിഗ്രിയില്‍ തിരിക്കാവുന്ന 3 MP ക്യാമറയുമായിട്ടാണ്  ആഡം പുറത്തിറങ്ങുന്നത്.അത്യാവശ്യം ഫോട്ടോകളെടുക്കാനും, വീഡിയോ ചാറ്റിങ്ങിനുമെല്ലാം പറ്റിയ ഇത് മതിയാകും. യൂസറുടെ ആവശ്യമനുസരിച്ച് 180 ഡിഗ്രിയിലെവിടെയും സെറ്റ്‌ ചെയ്യാവുന്ന ക്യാമറ ആഡം പാറ്റന്റ് എടുത്തിട്ടുള്ളതാണ്. 90 ഡിഗ്രിയില്‍ സെറ്റ്‌ ചെയ്തു മടിയില്‍ വെച്ചാല്‍ പ്രോഗ്രാമുകളും മറ്റും നടക്കുമ്പോള്‍ അനായാസമായി വീഡിയോ എടുക്കാവുന്നതാണ്.


എന്‍  വിദ്യയുടെ ടെഗ്ര 2 പ്രോസസ്സര്‍ ഉപയോഗിക്കുന്ന ആദത്തിന്‍റെ ഓപറേറ്റിംഗ് സിസ്റ്റം ഗൂഗ്ലിന്റെ ആന്ട്രോയിട് ആണ്. ഇവ രണ്ടും ചേരുമ്പോള്‍ മികച്ച പ്രവര്‍ത്തന മികവായിരിക്കും യുസര്‍ക്ക് ലഭിക്കുന്നത്. ഐ പാഡില്‍ മള്‍ട്ടി ടാസ്കിങ്ങിന്റെ അഭാവം മുഴച്ചു നില്‍ക്കുമ്പോള്‍ ,മികച്ച ഒരു മള്‍ടി ടാസ്കിംഗ് ഉപകരണമാണ് ആഡം. ആണ്ട്രോയ്ദ് അടിസ്ഥാനമാക്കിയുള്ള ഇതു അപ്ലിക്കേഷന്‍ സോഫ്റ്റ് വെയറും ഇതില്‍ പ്രവര്‍ത്തിക്കുമെന്നതിനാല്‍ സോഫ്റ്റ്‌ വെയറുകളുടെ ദൌര്‍ലഭ്യം ഉണ്ടാകുമെന്ന ആശങ്കയും വേണ്ട. മാത്രമല്ല പ്രോഡക്റ്റ് പുറത്തിറക്കുന്നതോടെ ആദത്തിന് മാത്രമായി ആപ്ലിക്കേഷന്‍ സ്റ്റോര്‍ തുറക്കുകയും ചെയ്യും.


മികച്ച ബാറ്ററി ലൈഫ്‌ ആണ് ആദത്തെ വേറിട്ടു നിര്‍ത്തുന്ന മറ്റൊരു സവിശേഷത. 16 മണിക്കൂറുകളോളം ലഭിക്കുന്ന വീഡിയോ പ്ലേബാക്ക് അല്ലെങ്കില്‍ വൈ-ഫി ബ്രൗസിംഗ്, 160 മണിക്കൂര്‍ ഓഡിയോ പ്ലേ ബാക്ക് എന്നിവ അതിശയിപ്പിക്കുന്നതാണ്. സ്ഥിരമായി ദീര്‍ഘ യാത്ര നടത്തുന്നവര്‍ക്കും മറ്റും ഒരു ഉത്തമ സുഹൃത്തായിരിക്കും ഇവന്‍.


16 മണിക്കൂര്‍ പ്ലെബാക്കിനൊപ്പം 1080 P ക്ലാരിറ്റിയും, HDMI ഔട്പുട്ടും ചേരുമ്പോള്‍ ആഡം ഒരു മികച്ച വീഡിയോ ക്ലിയെന്റ്റായി മാറുന്നു. അതേ സമയം ഐ പാഡില്‍ ഉള്ളത് 10 മണിക്കൂര്‍ പ്ലേ ബാക്കും, 576 P ക്ലാരിറ്റിയും, VGA ഔട്പുട്ടുമാണ്. അതേ പോലെ തന്നെ ഏറ്റവും മികച്ച ബ്രൌസിംഗ് എക്സ്പീരിയെന്‍സ്‌ നല്‍കാനും ആദത്തിന്‍റെ 16 മണിക്കൂര്‍ വൈ-ഫി ബ്രൌസിംഗ്, ബാക്ക് സൈഡ് ട്രാക്ക്‌ പാഡ് നാവിഗേഷന്‍ എന്നിവയ്ക്ക് കഴിയും. പിറകു വശത്തു നിന്നും കഴ്സര്‍ മൂവ് ചെയ്യിക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണ് ബാക്ക സൈഡ് ട്രാക്ക്‌ പാഡ്. ഐ പാഡില്‍ ഫ്ലാഷ് ജാവ അപ്പ്ലെട്ടുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുകയില്ല. അത് കൊണ്ട് തന്നെ ഫ്ലാഷ്  എനബില്‍ട് വെബ്സൈറ്റുകളില്‍ നിങ്ങള്ക്ക് ഒയിഞ്ഞ ബോക്സുകള്‍ കണ്ടു ത്രിപ്തിയടയെണ്ടി വരും. എന്നാലീ പ്രശ്നം ആദത്തിനില്ല.


വര്‍ധിപ്പിക്കാന്‍ കഴിയുന്ന മെമ്മറി, വാട്ടര്‍ രസിസ്ട്ടന്‍സ്, ആമ്ബിയെന്റ്റ്‌ ലൈറ്റ്‌ സെന്‍സര്‍, ആക്സിലറോ മീറ്റര്‍, സിം കാര്‍ഡ് സ്ലോട്ട്, സ്ക്രാച് ആന്‍ഡ്‌ ഫിങ്കര്‍ പ്രിന്റ്‌ രസിസ്റ്റന്‍സ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.


എന്ത് തന്നെയായാലും ഒരു ഐ പാഡ് ഓര്‍ഡര്‍ ചെയ്യണമെന്നു നിനചിരുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഒന്ന് കൂടെ ആലോചിക്കുക.....വെറുമൊരു ബ്രാന്റഡ് ഡിവൈസ് വേണോ അതോ അതിനെ കവച്ചു വെക്കുന്ന ആഡം വേണോ എന്ന്. നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും കമന്റ് ‌ചെയ്യുക.

Friday, March 26, 2010

ക്ലച് ഇല്ലാത്ത ബൈക്ക് ഇന്ത്യയില്‍ എത്തി

ക്ലച് പിടിച്ചു കൈ തഴഞ്ഞവര്‍ക്കും, ക്ലച്ചുള്ളത് കാരണം ബൈക്ക് ഓടിക്കാന്‍ മടി 
കാണിക്കുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത...TVS motors ഇന്ത്യയിലെ ആദ്യത്തെ ക്ലചില്ലത്ത ബൈക്ക് വിപണിയിലിറക്കി. "ജൈവ്‌" എന്ന പേരിലാണ് ബൈക്ക് ഇറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ബൈക്ക് ആയ ജൈവ്‌ കേരളത്തിലും വില്പ്പനക്കെത്തും. 


സാധാരണ മോട്ടോര്‍ ബൈക്കുകളിലെത് പോലെ, ഗീര്‍ ചെയ്ഞ്ച് ചെയ്യേണ്ട ആവശ്യം ഇതിനില്ല. ടോപ്‌ ഗിയരിലും സാവധാനത്തില്‍ ഓടിക്കാം, എഞ്ചിന്‍ ഓഫാകുമെന്ന പേടി വേണ്ട. ഇതു ഗിയറിലും നമുക്ക് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ സാധിക്കും(സെല്‍ഫ് സ്റ്റാര്‍ട്ട്‌/മാന്വല്‍ സ്റ്റാര്‍ട്ട്‌).




ഇനി സ്റ്റൊരാജു സൌകര്യമില്ലെന്ന പരാതിയും വേണ്ട, സീറ്റിനടിയില്‍ ഇതിനു സൌകര്യമുണ്ട്. ഇത്തരത്തില്‍ സീടിനടിയില്‍ സ്റ്റൊരേജു സൌകര്യമുള്ള  ആദ്യത്തെ ബൈക്ക് ആണ് ജൈവ്‌. 12 liter സംഭരണ ശേഷിയുള്ള ടാങ്ക്കാന് ജൈവിനുള്ളത്, 58 മുതല്‍ 60  വരെ മൈലാജും ലഭിക്കുമെന്ന് കമ്പനി പറയുന്നു. 110 cc എന്ജിനുള്ള ജൈവിന്റെ ഭാരം 110 കിലോയാണ്. നീല, ചുവപ്പ്, കറുപ്പ്, നിറങ്ങളില്‍ ലഭ്യമായ ജൈവിന്റെ എക്സ്-ഷോറൂം വില 41735 രൂപയാണ്.


തിരുത്ത്  : ഈ പോസ്റ്റില്‍ ജൈവ് ഇന്ത്യയിലെ ആദ്യത്തെ ക്ലുചില്ലാത്ത ബൈക്ക്‌ ആണെന്ന് തെറ്റി രേഖപ്പെടുത്തിയതില്‍ ഖേദിക്കുന്നു. ഹീറോ ഹോണ്ട സ്ട്രീറ്റ്‌ ആണ് ഇന്ത്യയിലെ ആദ്യത്തെ ക്ലച് രഹിത ബൈക്ക്. തെറ്റ് ചൂണ്ടി കാട്ടി കമ്മന്റ് രേഖപ്പെടുത്തിയ ആനമയിലോട്ടകത്തിനു നന്ദി.

Thursday, March 25, 2010

കഞ്ചാവിന് നിയമതടസമില്ലാത്ത പകരക്കാരന്‍

ലഹരി ഉപയോഗിക്കുന്ന യുവാക്കള്‍ക്കിടയിലെ പുതിയ ട്രെന്‍ഡ് ഇപ്പോള്‍ മരിജുവനക്ക് പകരം K2 എന്ന ഒരു ചെടിയാണ്. ലഹരി വസ്തുക്കല്‍ക്കിടയിലെ പുതുമുഖമായതിനാല്‍ ഇവന് നിയമത്തിന്റെ വിലങ്ങുകള്‍ ആയിട്ടില്ല. ഇത് മണക്കുമ്പോള്‍, ഉപയോഗിക്കുന്ന ആളിന് ലഹരി പകരുമാത്രേ. ഇതിന്റെ വര്‍ധിച്ചു വരുന്ന ഉപയോഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ്.

ഏഷ്യയിലെ ചില ഭാഗങ്ങളില്‍ ഉത്പധിപ്പിച്ചു വരുന്ന ഇവ, പ്രധാനമായും ഓണ്‍ലൈന്‍ ആയാണ്  പ്രകൃതിദത്ത സുഗന്ധ ദ്രവ്യമെന്ന പേരില്‍ ഇവ വില്‍ക്കപെടുന്നത്. K2 വില്‍ക്കുന്ന ഒരു വെബ്‌സൈറ്റില്‍ തന്നെ പറയുന്നത്, ഇത് ലഹരിയായി ഉപയോഗിക്കാനുള്ളതല്ലെന്നാണ്. വ്യത്യസ്ത അളവുകളില്‍ വില്‍ക്കപ്പെടുന്ന K2 ഇല്‍ കഞ്ചാവില്‍ ഉപയോഗിക്കുന്നതിനു സമാനമായ മാരകമായ രാസവസ്തുകള്‍ ചേര്‍ക്കുന്നുണ്ട്.

K2 വിന്റെ അനിയന്തിതമായ രൂപതില്ലുള്ള ഉത്പാദനവും ഉപയോഗവുമെല്ലാം അപകടകരമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. തീരെ ഉപയോഗ യോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ നിന്നാന്നു ഇവയുടെ ഉത്പാദനം. യാതൊരു വിധ മാനദന്ടന്ഗലുമില്ലാട്തതാനു അവയുടെ ഗുണമേന്മ. ഇവ ഉപയോഗിക്കുന്ന ആളുകളില്‍ ഹൃദയ സംബന്ധമായ തകരാറുകള്‍, ശ്വസോച്ച്വാസ പ്രശ്നങ്ങള്‍, കോമ എന്ന്നിവ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇതിന്റെ പാര്‍ശ്വഫലമായി അമിത പരിഭ്രാന്ധി, മയക്കം, മിഥ്യാ ബോധം, ആക്രമണോത്സുകത എനിവ കണ്ടു വരുന്നു. അമേരിക്കയിലെ കാന്‍സാസില്‍ ഇത് നിരോധിചു കയിഞ്ഞു. ഇതേ തരത്തിലുള്ള നിയമം തന്നെ സമീപ സ്ടയ്ടുകളിലും കൊണ്ട് വരുമത്രേ. 

ഇതേ കുറിച്ചുള്ള മുന്നരിയുപ്പുകള്‍ നല്‍കിയ ജോര്‍ജിയയിലെ Dr.Dearden പറയുന്നത് ഇത് ആഗോളമായും, ആഭ്യന്തരമായും ഒരു വിപത്തായി തീരുമെന്നാണ്. അത് കൊണ്ട് അധികാരികള്‍ മുന്കയ്യെടുത്താല്‍ ഇത് മുളയിലെ നുള്ളിക്കളയാം.

ഇന്ത്യന്‍ സേന മുളകും‌ ആയുധമാക്കുന്നു

ഗുഹാവാത്തി: ഇന്ത്യന്‍ മിലിട്ടറി എരിവെരിയ മുളക് തീവ്രവാതികള്‍ക്കെതിരെ ആയുധമാക്കാന്‍ ഒരുങ്ങുന്നു. 2007 ഇല്‍ ലോകത്തിലെ ഏറ്റവും എരിവു കൂടിയ മുളക് എന്ന പേരില്‍ ഗിന്നെസ് ബുക്കില്‍ ഇടം നേടിയ ഭട്ട് ജോലോക്കിയ ആണ് താരം. ഏറെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത് ഉപയോഗിക്കാന്‍ പോകുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.സംശയസ്പതമായ രീതിയില്‍ കാണുന്നവരെ നിശ്ചലമാക്കാന്‍ കണ്ണീര്‍ വാതകം പോലെയുള്ള ഹാന്‍ഡ്‌ ഗ്രനെയ്ട് ആയാണ് ഇവ ഉപയോഗിക്കുക.


ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളരുന്ന ഭട്ട് ജോലോക്കിയ മരുന്നായും മാറും ഉപയോഗിക്കാറുണ്ട്. മറ്റു എതിരാളികളെക്കാള്‍ പതിന്മടങ്ങ് വീര്യമുള്ളതാണ് ഇതെന്ന് ശാസ്ത്രഞ്ജന്മാര്‍ പറയുന്നു. ലബോരട്ടെരികളിലെ പരിശോധനകള്‍ക്ക് ശേഷം ഭട്ട് ജോലോക്കിയ ആയുധമായി ഉപയോഗിക്കാന്‍  അനുയോജ്യമാണെന്ന് DRDO യിലെ ശാസ്ത്രഞ്ജന്മാര്‍ പറയുന്നു
Related Posts Plugin for WordPress, Blogger...