Saturday, October 30, 2010

ഓഹരി വിപണിയിലെ പന്നികളും കോഴികളും

ഓഹരി വിപണിയിലെ ചലനങ്ങളെ സൂചിപ്പിക്കാനുപയോഗിക്കുന്ന കരടികളെ കുറിച്ചും കാളകളെ കുറിച്ചും അറിയാത്തവരുണ്ടാവില്ല. കരടികളുടെ കാലമായിരുന്നല്ലോ കഴിഞ്ഞ ഏതാനും ചില മാസങ്ങള്‍. ഓഹരി വിപണിയിലെ ഊഹ കച്ചവടക്കാരെ ക്കുറിച്ച്  ഉപയോഗിക്കാറുള്ള ചില പ്രയോഗങ്ങളാണിവ.


വില ഉയരുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങി കൂട്ടുന്ന ചിലരുണ്ട്. ഇങ്ങനെ വര്‍ധിച്ച അളവില്‍ ഓഹരികള്‍ വാങ്ങുന്നത് അവയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും അത് ഓഹരി വില കൂടുന്നതിനിടയാകുകഴും ചെയ്യും, ഈ പ്രവണതയെയാണ് കാള എന്ന് വിശേഷിപ്പിക്കുന്നത്. അതേ പോലെത്തന്നെ വില കുറയുമെന്ന ഭയം കാരണം ഓഹരിയുടമകള്‍ തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വലിയ തോതില്‍ വില്‍ക്കുമ്പോള്‍ അത് ഓഹരി വില കുറക്കാനും ഇടയാക്കും ഈ പ്രവണത കരടി എന്ന പേരിലാണ് അറിയപ്പെടുന്നത്


പന്നികളും കോഴികളും


എന്നാല്‍   കരടികളെയും കാളകളെയും കൂടാതെ വേറെയും ചിലരുണ്ട് അവരാണ് കോഴികളും പന്നികളും. ഈ പ്രയോഗങ്ങള്‍ വ്യാപകമായി ഉപയോഗിക്കപെടാത്തതിനാല്‍ പലരും കേട്ടിട്ടുണ്ടാവില്ല. ഓഹരി വിലയില്‍ ചെറിയ മുന്നറ്റം ഉണ്ടാവുമ്പോയേക്കും തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന വ്യക്തികളുണ്ട്. പെട്ടെന്ന് വില താഴ്ന്നു നഷ്ട്ടം സംഭവിക്കുമോ എന്നതായിരിക്കും ഇതിനു കാരണം. ഇത്തരം ആളുകളെയാണ് കോഴികള്‍ എന്ന് പറയുന്നതു. തീറ്റ തേടി നടക്കുന്ന കോഴികള്‍ വല്ല കീടങ്ങളെയും കിട്ടിയാല്‍ ഒന്ന് കൊത്തി അത് പൂര്‍ണമാക്കുന്നതിനു മുമ്പ് പേടിച്ചോടാറുണ്ട്. ഇത് പോലെ തന്നെയാണല്ലോ ഓഹരി വിപണിയിലെ കോഴികളും


എടുത്തു  ചാട്ടക്കാരെയാണ് പന്നികള്‍ എന്ന് പറയുന്നത്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളൊന്നും പരിഗണിക്കാതെ ലാഭം എന്ന ചിന്ത മാത്രം വച്ച് എടുത്തു ചാടുന്ന വിഭാഗമാണിവര്‍. നഷ്ട്ട സാധ്യതകളെ കുറിച്ചൊന്നും വിലയിരുത്താത്ത ഇവര്‍ കുറച്ചു കാലം കൊണ്ട് കൂടുതല്‍ ലാഭം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നു. ഇത്തരക്കാരെയാണ് പന്നികള്‍ എന്ന് പറയുന്നത്

Tuesday, April 6, 2010

ഓഫ്‌ലൈന്‍ ‍ബ്ലോഗ്‌ എഡിറ്ററുകള്‍

ബ്ലോഗ്‌ എന്നാ മാധ്യമം ഇന്ന് ഏറെ ജന ശ്രദ്ദ ആകര്‍ഷിച്ചു  കൊണ്ടിരിക്കയാണ്. ആത്മ പ്രകാശനത്തിനു വേണ്ടിയും, ഡിസ്കഷന്‍ ഫോറങ്ങളായും, മാര്‍ക്കറ്റിംഗ് ടൂളായുമൊക്കെ ബ്ലോഗിങ്ങ് ഉപയോഗിച്ച് വരുന്നു. ഇന്ടരാക്ടീവ് രീതിയിലായതിനാല്‍ ഉപകാര പ്രദമായ ബ്ലോഗുകള്‍ മിക്കവയും സജീവമായിരിക്കും. മിക്ക ബ്ലോഗര്‍മാരും  ഓണ്‍ലൈന്‍ എഡിറ്ററുകള്‍ ഉപയോഗിച്ചായിരിക്കും ബ്ലോഗ്‌ ചെയ്യുന്നത്. windows-live-writerഇന്റര്‍നെറ്റ്‌ കണക്ഷന്‍ സ്ലോ ആണെങ്കില്‍ ഫോട്ടോയും വീഡിയോയുമൊക്കെ ചേര്‍ക്കാന്‍ ബുദ്ദിമുട്ടായിരിക്കും.
അതിനൊരു പരിഹാരമാണ് ഓഫ്‌ലൈന്‍ എഡിറ്ററുകള്‍. കണ്ടന്‍റ് തയ്യാറാക്കിയ ശേഷം ആഡ് ചെയ്‌താല്‍ മതിയാകും. വിന്‍ഡോസ്‌ ലൈവ് റൈറ്റര്‍ ഒഫ്ഫ്ലിനെ ബ്ലോഗ്‌ എടിററരുകളുടെ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണ്. http://download.live.com/writer  ഈ ലിങ്കില്‍ നിന്ന് ലൈവ് എഡിറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഓണ്‍ലൈന്‍ എഡിറ്ററുകളില്‍  ലഭ്യമായ മിക്ക പോസ്റ്റിങ്ങ്‌ ഓപ്ഷനുകളും ലൈവ് റൈറ്ററുകളിലും ലഭ്യമാണ്. ഓണ്‍ലൈന്‍ എടിറ്ററുകളില്‍ ലഭ്യമായ എല്ലാ സേവനങ്ങളും ലഭിക്കില്ലെങ്കിലും,പോസ്റ്റിങ്ങ് ഒപ്ഷനുകളുടെ കാര്യത്തില്‍ ഒരു പക്ഷെ ഓണ്‍ലൈന്‍ എഡിറ്ററുകളെക്കാള്‍ മികച്ചതാണ് ലൈവ് എഡിറ്റര്‍. നിങ്ങള്‍ക്ക് ഡ്രാഫ്റ്റ്‌ ആയി സെയ്വ്‌ ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്. ആവശ്യമുള്ളപ്പോള്‍ പബ്ലിഷ് ചെയ്‌താല്‍ മതിയാകും.
മറ്റൊരു ഓഫ്‌ലൈന്‍ ബ്ലോഗ്‌ എഡിറ്ററാണ്‌ wblogger.  ഇതിന്‍റെ പ്രത്യോകത നിങ്ങള്‍ക്കിത് USB ഡ്രൈവിലും പ്രവര്‍ത്തിപ്പിക്കാനാവുമെന്നതാണ്. http://www.wbloggar.com ഈ വെബ്‌സൈറ്റില്‍ നിന്ന് നിങ്ങള്‍ക്ക് wblogger ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Friday, April 2, 2010

ഇന്ത്യന്‍ കോടീശ്വരന്മാര്‍ പിശുക്കന്മാരോ?

ഫോര്‍ബ്സ് മാസിക ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പേര് പ്രസിദ്ദീകരിച്ചപ്പോള്‍ അതില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ രണ്ടു പേര്‍ ഇന്ത്യക്കാരായിരുന്നു. മുന്‍ കാലങ്ങലെക്കള്‍ ക്രമാധീതമായ അളവില്‍ കോടീശ്വരന്മാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണത്രേ. എന്നാല്‍ Bain&Co എന്ന കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തിയ പഠനങ്ങള്‍ പറയുന്നത് അവരില്‍ മിക്കവാറും തങ്ങളുടെ പണം മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ മടിയുള്ളവരാണെന്നാണ്.


ലോകത്ത് കോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണത്രേ. സമ്പത്ത് ഏറെ കുന്നു കൂടുന്നുണ്ടെങ്കിലും അവ മറ്റുളവര്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ ഇന്ത്യയിലെ കോടീശ്വരന്മാര്‍ മടിക്കുകയാണത്രേ .


ചില കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 2009 ല്‍ ചിലവഴിക്കപ്പെട്ട ദാനധര്‍മങ്ങളുടെ മൊത്തം തുക 33750 കോടി രൂപയാണ്. ബ്രയാന്‍&കോ യുടെ കണക്കുകള്‍ പ്രകാരം ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 0.9 ശതമാനമാണ്. ഇത് ചൈനയുടെയും(0.1%), ബ്രസീലിന്റെയും(0.3%)  ശരാശരിയേക്കാള്‍ കൂടുതാലാണെങ്കിലും അമേരിക്ക(2.2), ബ്രിട്ടന്‍(1.3) എന്നിവരുടെതിനേക്കാള്‍ കുറവാണ്.


ഏതാണ്ട് അമ്പതു കോടിയോളം വരുന്ന ഇന്ത്യയിലെ ജനങ്ങളുടെ ദിവസ വരുമാനം ഏതാണ്ട് 1.25 ഡോളര്‍ മാത്രമാണ്. അത് കൊണ്ട് തന്നെ ഇന്ത്യയിലെ കോടീശ്വരന്മാര്‍ കുറെ കൂടി എ=ഉദാരമതികളാകണമെന്ന് ബ്രയന്‍&കോ പാര്‍ട്ണര്‍ അര്‍പ്പന്‍ ശേത്ത് പറയുന്നു.


ഇവരുടെ കണക്കുകള്‍ പ്രകാരം മൊത്തം അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ മൊത്തം സംഭാവനകളുടെ 75 ശതമാനവും ലഭിക്കുന്നത് കോര്‍പ്പറേറ്റുകളില്‍നിന്നും വ്യക്തികളില്‍  നിന്നുമാണ്. അതെ സമയം ഇന്ത്യയില്‍ കോര്‍പ്പറേറ്റുകളില്‍  നിന്നും വ്യക്തികളില്‍ നിന്നും  ലഭിക്കുന്നത് ആകെയുള്ളതിന്റെ പത്തു ശതമാനം മാത്രമാണ്. വിദേശ രാജ്യങ്ങളില്‍ വാറന്‍ ബഫറ്റ്, ബില്‍ ഗേറ്റ്സ്‌ തുടങ്ങിയ ലോക കോടീശ്വരന്മാര്‍ തങ്ങളുടെ സമ്പത്തിന്‍റെ ഭൂരിഭാഗവും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുക്കുമ്പോള്‍, ഇന്ത്യന്‍ കൊടീശ്വരന്മാര്‍ക്ക് മതിയായില്ലെന്നു തോന്നുന്നു. എന്നാല്‍ തന്നെയും അസിം പ്രേംജി, സുനില്‍ മിത്തല്‍, വിനീത് നായര്‍ തുടങ്ങിയ കോടീശ്വരന്മാര്‍ ചില ശുഭ സൂചനകളൊക്കെ നല്‍കുന്നുണ്ട്
Related Posts Plugin for WordPress, Blogger...