Friday, April 2, 2010

ഇന്ത്യന്‍ കോടീശ്വരന്മാര്‍ പിശുക്കന്മാരോ?

ഫോര്‍ബ്സ് മാസിക ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പേര് പ്രസിദ്ദീകരിച്ചപ്പോള്‍ അതില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ രണ്ടു പേര്‍ ഇന്ത്യക്കാരായിരുന്നു. മുന്‍ കാലങ്ങലെക്കള്‍ ക്രമാധീതമായ അളവില്‍ കോടീശ്വരന്മാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണത്രേ. എന്നാല്‍ Bain&Co എന്ന കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തിയ പഠനങ്ങള്‍ പറയുന്നത് അവരില്‍ മിക്കവാറും തങ്ങളുടെ പണം മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ മടിയുള്ളവരാണെന്നാണ്.


ലോകത്ത് കോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണത്രേ. സമ്പത്ത് ഏറെ കുന്നു കൂടുന്നുണ്ടെങ്കിലും അവ മറ്റുളവര്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ ഇന്ത്യയിലെ കോടീശ്വരന്മാര്‍ മടിക്കുകയാണത്രേ .


ചില കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 2009 ല്‍ ചിലവഴിക്കപ്പെട്ട ദാനധര്‍മങ്ങളുടെ മൊത്തം തുക 33750 കോടി രൂപയാണ്. ബ്രയാന്‍&കോ യുടെ കണക്കുകള്‍ പ്രകാരം ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 0.9 ശതമാനമാണ്. ഇത് ചൈനയുടെയും(0.1%), ബ്രസീലിന്റെയും(0.3%)  ശരാശരിയേക്കാള്‍ കൂടുതാലാണെങ്കിലും അമേരിക്ക(2.2), ബ്രിട്ടന്‍(1.3) എന്നിവരുടെതിനേക്കാള്‍ കുറവാണ്.


ഏതാണ്ട് അമ്പതു കോടിയോളം വരുന്ന ഇന്ത്യയിലെ ജനങ്ങളുടെ ദിവസ വരുമാനം ഏതാണ്ട് 1.25 ഡോളര്‍ മാത്രമാണ്. അത് കൊണ്ട് തന്നെ ഇന്ത്യയിലെ കോടീശ്വരന്മാര്‍ കുറെ കൂടി എ=ഉദാരമതികളാകണമെന്ന് ബ്രയന്‍&കോ പാര്‍ട്ണര്‍ അര്‍പ്പന്‍ ശേത്ത് പറയുന്നു.


ഇവരുടെ കണക്കുകള്‍ പ്രകാരം മൊത്തം അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ മൊത്തം സംഭാവനകളുടെ 75 ശതമാനവും ലഭിക്കുന്നത് കോര്‍പ്പറേറ്റുകളില്‍നിന്നും വ്യക്തികളില്‍  നിന്നുമാണ്. അതെ സമയം ഇന്ത്യയില്‍ കോര്‍പ്പറേറ്റുകളില്‍  നിന്നും വ്യക്തികളില്‍ നിന്നും  ലഭിക്കുന്നത് ആകെയുള്ളതിന്റെ പത്തു ശതമാനം മാത്രമാണ്. വിദേശ രാജ്യങ്ങളില്‍ വാറന്‍ ബഫറ്റ്, ബില്‍ ഗേറ്റ്സ്‌ തുടങ്ങിയ ലോക കോടീശ്വരന്മാര്‍ തങ്ങളുടെ സമ്പത്തിന്‍റെ ഭൂരിഭാഗവും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുക്കുമ്പോള്‍, ഇന്ത്യന്‍ കൊടീശ്വരന്മാര്‍ക്ക് മതിയായില്ലെന്നു തോന്നുന്നു. എന്നാല്‍ തന്നെയും അസിം പ്രേംജി, സുനില്‍ മിത്തല്‍, വിനീത് നായര്‍ തുടങ്ങിയ കോടീശ്വരന്മാര്‍ ചില ശുഭ സൂചനകളൊക്കെ നല്‍കുന്നുണ്ട്

1 comments:

Ajith said...

എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...

ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..


www.koottam.com

http://www.koottam.com/profiles/blog/list

25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.

ലോകത്തിലെ ഏറ്റവും വലിയ Regional Social Network

www.koottam.com ....

Post a Comment

Related Posts Plugin for WordPress, Blogger...