Sunday, March 28, 2010

വരുന്നൂ ആഡം........ഐ-പാഡിനെ വെല്ലാന്‍

ടെക്നോളജി  ബ്ലോഗുകളില്‍ സമീപകാലത്ത് ചൂടുള്ള ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് നോഷന്‍ ഇങ്കിന്റെ ടാബ്ലെറ്റ്‌ പി.സി യായ ആഡം. പ്രത്യോകതകളിലും, സവിശേഷതകളിലും ഐ-പാഡിനെ പോലുള്ള എതിരാളികളെക്കാള്‍ ഏറെ മികവുറ്റതാണ് ആഡം. ആഡം ജൂണ്‍-ജൂലൈ മാസങ്ങളില്‍ ലോഞ്ച് ചെയ്യുമെന്ന് നിര്‍മാതാക്കളായ നോഷന്‍ ഇങ്ക് പറയുന്നു. ലാസ്‌വെഗാസ് കാന്‍സ്യുമാര്‍ ഇലെക്ട്രോനിക്‌ ഷോയിലും, ബാര്‍സിലോനയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലും ആഡം ഏറെ ശ്രദ്ദ പിടിച്ചു പറ്റിയിരുന്നു. ഫോട്ടോഗ്രാഫി, വീഡിയോ പ്ലേബാക്ക്, ചാറ്റിംഗ്, ഇ-ബുക്ക്‌ റീഡിംഗ്, ജി.പി.എസ് നാവിഗാഷന്‍  തുടങ്ങിയ ആവശ്യങ്ങല്‍ക്കെല്ലാം യോജിച്ച തികഞ്ഞ ഒരു ഓള്‍റൌണ്ടര്‍ ആണിവന്‍


സാധാരണ ഡിസ്പ്ലേകളില്‍ നിന്ന് വ്യത്യസ്തമായി ഊര്‍ജ ഉപഭോഗം തീരെ കുറഞ്ഞ പിക്സല്‍ ക്യു ഐ ഡിസ്പ്ലെ ആണ് ആഡത്തില്‍ ഉപയോഗിക്കുന്നത്. 0.2 W വൈദ്യുതി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്, അതായത് സാധാരണ ഡിസ്പ്ലേകളുടെ പത്തിലൊന്ന് മാത്രം. ഫുള്‍ കളര്‍, സെമി കളര്‍, ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ എന്നിങ്ങനെ ഉപയോക്താവിന്‍റെ ഇഷ്ട്ടത്തിനനുസരിച്ചു മാറ്റാവുന്ന മൂന്നു തരം ഡിസ്പ്ലേകളാണ്  ഇതിനുള്ളത്. ഇവ പരസ്പ്പരം മാറ്റുന്നത് ഒരു ഹാര്‍ഡ്‌ വെയര്‍ സ്വിച്ചിലൂടെയാണ്.


180 ഡിഗ്രിയില്‍ തിരിക്കാവുന്ന 3 MP ക്യാമറയുമായിട്ടാണ്  ആഡം പുറത്തിറങ്ങുന്നത്.അത്യാവശ്യം ഫോട്ടോകളെടുക്കാനും, വീഡിയോ ചാറ്റിങ്ങിനുമെല്ലാം പറ്റിയ ഇത് മതിയാകും. യൂസറുടെ ആവശ്യമനുസരിച്ച് 180 ഡിഗ്രിയിലെവിടെയും സെറ്റ്‌ ചെയ്യാവുന്ന ക്യാമറ ആഡം പാറ്റന്റ് എടുത്തിട്ടുള്ളതാണ്. 90 ഡിഗ്രിയില്‍ സെറ്റ്‌ ചെയ്തു മടിയില്‍ വെച്ചാല്‍ പ്രോഗ്രാമുകളും മറ്റും നടക്കുമ്പോള്‍ അനായാസമായി വീഡിയോ എടുക്കാവുന്നതാണ്.


എന്‍  വിദ്യയുടെ ടെഗ്ര 2 പ്രോസസ്സര്‍ ഉപയോഗിക്കുന്ന ആദത്തിന്‍റെ ഓപറേറ്റിംഗ് സിസ്റ്റം ഗൂഗ്ലിന്റെ ആന്ട്രോയിട് ആണ്. ഇവ രണ്ടും ചേരുമ്പോള്‍ മികച്ച പ്രവര്‍ത്തന മികവായിരിക്കും യുസര്‍ക്ക് ലഭിക്കുന്നത്. ഐ പാഡില്‍ മള്‍ട്ടി ടാസ്കിങ്ങിന്റെ അഭാവം മുഴച്ചു നില്‍ക്കുമ്പോള്‍ ,മികച്ച ഒരു മള്‍ടി ടാസ്കിംഗ് ഉപകരണമാണ് ആഡം. ആണ്ട്രോയ്ദ് അടിസ്ഥാനമാക്കിയുള്ള ഇതു അപ്ലിക്കേഷന്‍ സോഫ്റ്റ് വെയറും ഇതില്‍ പ്രവര്‍ത്തിക്കുമെന്നതിനാല്‍ സോഫ്റ്റ്‌ വെയറുകളുടെ ദൌര്‍ലഭ്യം ഉണ്ടാകുമെന്ന ആശങ്കയും വേണ്ട. മാത്രമല്ല പ്രോഡക്റ്റ് പുറത്തിറക്കുന്നതോടെ ആദത്തിന് മാത്രമായി ആപ്ലിക്കേഷന്‍ സ്റ്റോര്‍ തുറക്കുകയും ചെയ്യും.


മികച്ച ബാറ്ററി ലൈഫ്‌ ആണ് ആദത്തെ വേറിട്ടു നിര്‍ത്തുന്ന മറ്റൊരു സവിശേഷത. 16 മണിക്കൂറുകളോളം ലഭിക്കുന്ന വീഡിയോ പ്ലേബാക്ക് അല്ലെങ്കില്‍ വൈ-ഫി ബ്രൗസിംഗ്, 160 മണിക്കൂര്‍ ഓഡിയോ പ്ലേ ബാക്ക് എന്നിവ അതിശയിപ്പിക്കുന്നതാണ്. സ്ഥിരമായി ദീര്‍ഘ യാത്ര നടത്തുന്നവര്‍ക്കും മറ്റും ഒരു ഉത്തമ സുഹൃത്തായിരിക്കും ഇവന്‍.


16 മണിക്കൂര്‍ പ്ലെബാക്കിനൊപ്പം 1080 P ക്ലാരിറ്റിയും, HDMI ഔട്പുട്ടും ചേരുമ്പോള്‍ ആഡം ഒരു മികച്ച വീഡിയോ ക്ലിയെന്റ്റായി മാറുന്നു. അതേ സമയം ഐ പാഡില്‍ ഉള്ളത് 10 മണിക്കൂര്‍ പ്ലേ ബാക്കും, 576 P ക്ലാരിറ്റിയും, VGA ഔട്പുട്ടുമാണ്. അതേ പോലെ തന്നെ ഏറ്റവും മികച്ച ബ്രൌസിംഗ് എക്സ്പീരിയെന്‍സ്‌ നല്‍കാനും ആദത്തിന്‍റെ 16 മണിക്കൂര്‍ വൈ-ഫി ബ്രൌസിംഗ്, ബാക്ക് സൈഡ് ട്രാക്ക്‌ പാഡ് നാവിഗേഷന്‍ എന്നിവയ്ക്ക് കഴിയും. പിറകു വശത്തു നിന്നും കഴ്സര്‍ മൂവ് ചെയ്യിക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണ് ബാക്ക സൈഡ് ട്രാക്ക്‌ പാഡ്. ഐ പാഡില്‍ ഫ്ലാഷ് ജാവ അപ്പ്ലെട്ടുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുകയില്ല. അത് കൊണ്ട് തന്നെ ഫ്ലാഷ്  എനബില്‍ട് വെബ്സൈറ്റുകളില്‍ നിങ്ങള്ക്ക് ഒയിഞ്ഞ ബോക്സുകള്‍ കണ്ടു ത്രിപ്തിയടയെണ്ടി വരും. എന്നാലീ പ്രശ്നം ആദത്തിനില്ല.


വര്‍ധിപ്പിക്കാന്‍ കഴിയുന്ന മെമ്മറി, വാട്ടര്‍ രസിസ്ട്ടന്‍സ്, ആമ്ബിയെന്റ്റ്‌ ലൈറ്റ്‌ സെന്‍സര്‍, ആക്സിലറോ മീറ്റര്‍, സിം കാര്‍ഡ് സ്ലോട്ട്, സ്ക്രാച് ആന്‍ഡ്‌ ഫിങ്കര്‍ പ്രിന്റ്‌ രസിസ്റ്റന്‍സ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.


എന്ത് തന്നെയായാലും ഒരു ഐ പാഡ് ഓര്‍ഡര്‍ ചെയ്യണമെന്നു നിനചിരുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഒന്ന് കൂടെ ആലോചിക്കുക.....വെറുമൊരു ബ്രാന്റഡ് ഡിവൈസ് വേണോ അതോ അതിനെ കവച്ചു വെക്കുന്ന ആഡം വേണോ എന്ന്. നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും കമന്റ് ‌ചെയ്യുക.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...