ഗുഹാവാത്തി: ഇന്ത്യന്‍ മിലിട്ടറി എരിവെരിയ മുളക് തീവ്രവാതികള്‍ക്കെതിരെ ആയുധമാക്കാന്‍ ഒരുങ്ങുന്നു. 2007 ഇല്‍ ലോകത്തിലെ ഏറ്റവും എരിവു കൂടിയ മുളക് എന്ന പേരില്‍ ഗിന്നെസ് ബുക്കില്‍ ഇടം നേടിയ ഭട്ട് ജോലോക്കിയ ആണ് താരം. ഏറെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത് ഉപയോഗിക്കാന്‍ പോകുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.സംശയസ്പതമായ രീതിയില്‍ കാണുന്നവരെ നിശ്ചലമാക്കാന്‍ കണ്ണീര്‍ വാതകം പോലെയുള്ള ഹാന്‍ഡ് ഗ്രനെയ്ട് ആയാണ് ഇവ ഉപയോഗിക്കുക.ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളരുന്ന ഭട്ട് ജോലോക്കിയ മരുന്നായും മാറും ഉപയോഗിക്കാറുണ്ട്. മറ്റു എതിരാളികളെക്കാള്‍ പതിന്മടങ്ങ് വീര്യമുള്ളതാണ് ഇതെന്ന് ശാസ്ത്രഞ്ജന്മാര്‍ പറയുന്നു. ലബോരട്ടെരികളിലെ പരിശോധനകള്‍ക്ക് ശേഷം ഭട്ട് ജോലോക്കിയ ആയുധമായി ഉപയോഗിക്കാന്‍ അനുയോജ്യമാണെന്ന് DRDO യിലെ ശാസ്ത്രഞ്ജന്മാര്‍ പറയുന്നു
0 comments:
Post a Comment