ക്ലച് പിടിച്ചു കൈ തഴഞ്ഞവര്‍ക്കും, ക്ലച്ചുള്ളത് കാരണം ബൈക്ക് ഓടിക്കാന്‍ മടി
കാണിക്കുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത...TVS motors ഇന്ത്യയിലെ ആദ്യത്തെ ക്ലചില്ലത്ത ബൈക്ക് വിപണിയിലിറക്കി. "ജൈവ്" എന്ന പേരിലാണ് ബൈക്ക് ഇറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ബൈക്ക് ആയ ജൈവ് കേരളത്തിലും വില്‍പ്പനക്കെത്തും.
സാധാരണ മോട്ടോര്‍ ബൈക്കുകളിലെത് പോലെ, ഗീര്‍ ചെയ്ഞ്ച് ചെയ്യേണ്ട ആവശ്യം ഇതിനില്ല. ടോപ് ഗിയരിലും സാവധാനത്തില്‍ ഓടിക്കാം, എഞ്ചിന് ഓഫാകുമെന്ന പേടി വേണ്ട. ഇതു ഗിയറിലും നമുക്ക് വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കും(സെല്‍ഫ് സ്റ്റാര്‍ട്ട്/മാന്വല്‍ സ്റ്റാര്‍ട്ട്).
ഇനി സ്റ്റൊരാജു സൌകര്യമില്ലെന്ന പരാതിയും വേണ്ട, സീറ്റിനടിയില്‍ ഇതിനു സൌകര്യമുണ്ട്. ഇത്തരത്തില്‍ സീടിനടിയില്‍ സ്റ്റൊരേജു സൌകര്യമുള്ള ആദ്യത്തെ ബൈക്ക് ആണ് ജൈവ്. 12 liter സംഭരണ ശേഷിയുള്ള ടാങ്ക്കാന് ജൈവിനുള്ളത്, 58 മുതല്‍ 60 വരെ മൈലാജും ലഭിക്കുമെന്ന് കമ്പനി പറയുന്നു. 110 cc എന്‍ജിനുള്ള ജൈവിന്റെ ഭാരം 110 കിലോയാണ്. നീല, ചുവപ്പ്, കറുപ്പ്, നിറങ്ങളില്‍ ലഭ്യമായ ജൈവിന്റെ എക്സ്-ഷോറൂം വില 41735 രൂപയാണ്.
തിരുത്ത് : ഈ പോസ്റ്റില്‍ ജൈവ് ഇന്ത്യയിലെ ആദ്യത്തെ ക്ലുചില്ലാത്ത ബൈക്ക് ആണെന്ന് തെറ്റി രേഖപ്പെടുത്തിയതില്‍ ഖേദിക്കുന്നു. ഹീറോ ഹോണ്ട സ്ട്രീറ്റ് ആണ് ഇന്ത്യയിലെ ആദ്യത്തെ ക്ലച് രഹിത ബൈക്ക്. തെറ്റ് ചൂണ്ടി കാട്ടി കമ്മന്റ് രേഖപ്പെടുത്തിയ ആനമയിലോട്ടകത്തിനു നന്ദി.
1 comments:
I think it is not the first clutch less bike in India. Hero Honda Street was the first one.
Post a Comment